
WebDesk
പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ മോദിയുടെ പേരില്‍ ഭക്ഷ്യ വിഭവമൊരുക്കി ന്യൂജഴ്സിയിലെ റെസ്റ്റോറന്റ് . ‘മോദി ജി താലി’ എന്നാണ് വിഭവത്തിന് പേര് നല്‍കിയിരിക്കുന്നത്. ശ്രീപദ് കുല്‍ക്കര്‍ണി എന്ന ഷെഫ് ആണ് താലി ഒരുക്കിയിരിക്കുന്നത്.
ത്രിവര്‍ണ നിറത്തിലെ ഇഡ്ഢലിയാണ് മോദി ജി താലിയില്‍ ഉള്ളത്. മൂന്ന് ഇഡ്ഢലികളില് ഒന്ന് കാവി മറ്റൊന്ന് വെള്ള അടുത്തത് പച്ച എന്നിങ്ങനെയാണ് നിറങ്ങള്‍. ഇതിന് പുറമെ മറ്റ് നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളായ കിച്ചടി, രസഗുള, സര്‍സണ്‍ കാ സാഗ്, കശ്മീരി ദം ആലു, ദോഘ്ല, ചാഞ്ച് പിന്നെ പപ്പടം എന്നിവ അടങ്ങുന്നതാണ് വിഭവം.
അമേരിക്കയിലെ ഇന്ത്യക്കാരുടെ ഭക്ഷണ രീതി അനുസരിച്ചാണ് കുല്‍ക്കര്‍ണി വിഭവം ഒരുക്കിയരിക്കുന്നത്. മില്ലറ്റുകള് ഉപോഗിച്ച് ഉണ്ടാക്കിയ വിഭവങ്ങളും മോദി ജി താലിയില്‍ ഉല്‍പ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പേരിലും താലി ഉണ്ടാക്കുമെന്ന് റെസ്റ്റോറന്ര് അധികൃതര്‍ പറഞ്ഞു.
ജൂണ്‍ 21 മുതല്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലെത്തുന്നത്.