ഷോറൂമില്‍നിന്ന് പുറത്തിറക്കുന്നിതിനിടെ പുതിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കടയിലേക്ക് ഇടിച്ചു കയറി

Web Desk

ഷോറൂമില്‍നിന്ന് പുതിയ കാര്‍ പുറത്തേക്കിറക്കുന്നിതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തൊട്ടടുത്ത കടയിലേക്ക് ഇടിച്ചു കയറി. കോഴിക്കോട് പുതിയറയിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഷോറൂമിന്റെ കടയുടെ മുന്നിലുള്ള ഫര്‍ണിച്ചര്‍ കടയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കടയുടെ മുന്നിലെ ചില്ലുകള്‍ തകര്‍ന്നു. കാറിന്റെ മുന്‍വശവും തകര്‍ന്നു. ഷോറൂമില്‍നിന്ന് പുതിയ കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി, ടയറിനടിയില്‍ നാരങ്ങവെച്ച ശേഷം ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തെങ്കിലും നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. മാനുവല്‍ ഓപ്ഷനിലുള്ള കാറാണ് അപകടത്തില്‍പെട്ടത്. നേരത്തെ ഉത്തരേന്ത്യയിലും സമാന രീതിയില്‍ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. കാര്‍ മുകളിലെ നിലയില്‍നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

error: Content is protected !!