തെരുവിൽ കഴിയുന്നവർക്ക് സഹായവുമായി നയൻതാരയും വിഘ്നേഷും…..

WebDesk

നയൻതാരയും വിഘ്നേഷ് ശിവനും തെരുവിൽ കഴിയുന്നവർക്ക് പുതുവർഷത്തിൽ സഹായവുമായി നേരിട്ടെത്തി. റോഡരികിൽ കഴിയുന്നവർക്ക് അടുത്തെത്തി സമ്മാനപ്പൊതികൾ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.നിരവധി പേരാണ് ഇതിന് പ്രതികരണങ്ങളുമായെത്തിയത്. വളരെ മഹത്തരമായ കാര്യമാണെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതുകൊണ്ടൊക്കെയാണ് നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നുവിളിക്കുന്നതെന്ന് മറ്റൊരു പ്രതികരണം. അതേസമയം ഈ വീഡിയോയെ വിമർശിക്കുന്നവരും ഏറെയാണ്. ഇത്തരം വീഡിയോകളെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് അത്ര നല്ല കാര്യമല്ലെന്നാണ് ഇവർ പറയുന്നത്.പുതുവസ്ത്രങ്ങളാണ് ഇരുവരും ചേർന്ന് സമ്മാനിച്ചത് എന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെങ്കിലും നയൻതാര പൊതുസ്ഥലങ്ങളിൽ എത്തുന്നത് അപൂർവ്വമാണ്. സോഷ്യൽ മീഡിയയിലും നടി സജീവമായിരുന്നില്ല.

error: Content is protected !!