നവകേരള, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: നവകേരള, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി മുൻ നേതാവുമായ ആർ. നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

നവകേരള, കേരളീയം പരിപാടികൾ ബഹിഷ്‌കരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. ഇത് ലംഘിച്ചാണ് നൗഷാദ് ചിറയിൻകീഴിൽ നടന്ന പ്രഭാത യോഗത്തിൽ പങ്കെടുത്തത്. കലാപ്രേമി ബഷീർ കേരളീയം പരിപാടിയിലാണ് പങ്കെടുത്തത്. ഇരുവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നാണ് സസ്‌പെൻഡ് ചെയ്തത്.

error: Content is protected !!