മുസ്ലിം ലീഗ് കൊടിയത്തൂർ കോട്ടന്മൽ സായാഹ്ന ധർണ്ണ നടത്തി

കൊടിയത്തൂർ : കോട്ട മുഴിപാലം പണി പൂർത്തിയാക്കി പൂർണ്ണമായും ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് കൊടിയത്തൂർ കോട്ടന്മൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ മുസ്ലിംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.ജി. മുഹമ്മദ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ .കെ . അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ടി.ടി. അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മജീദ് പുതുക്കുടി, ഫസൽ കൊടിയത്തൂർ, കെ.പി. അബു റഹിമാൻ , ഷാബൂസ് അഹ്മദ് . ശരീഫ് അമ്പലക്കണ്ടി, ഇഎ . ജബ്ബാർ , സി.പി. അസിസ്, നൗഫൽ പുതുക്കുടി, മുഹമ്മദലി .പി , ശബീൽ പി.പി എന്നിവർ പ്രസംഗിച്ചു .ഇ.കെ. മായിൻ സ്വാഗതവും, പി.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

error: Content is protected !!