മുക്കം മണാശ്ശേരിയിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിന്റെ ശവസംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിയോടെ നടക്കും

newsdesk

മുക്കം:മണാശ്ശേരി സ്കൂളിന് സമീപമുള്ള വളവിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മുത്തേരി കർണ്ണാട്ടി സ്വദേശി ഗണേശന്റെ ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നെല്ലിക്കാപൊയിലിലെ കർണ്ണാട്ടി വീട്ടിൽ വച്ചു നടക്കും .

ഇന്നലെ ഉച്ചയോടെ ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിറകിൽ കാറിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇദ്ദേഹം മരത്തിൽ ചെന്നിടിച്ചതായാണ് വിവരം. ഇടിച്ചു നിർത്താതെ പോയ കാർ പിന്നീട് നാട്ടുകാരും മറ്റും ഇടപെട്ട് തടഞ്ഞുനിർത്തിയതായാണ് സൂചന. അപകടം നടന്ന ഉടനെ ഇദ്ദേഹത്തെ തൊട്ടടുത്തുള്ള മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജോലി കഴിഞ്ഞു മടങ്ങി വരുന്നതിനിടെയാണ് അപകടം .

പിതാവ് -രാഘവൻ നായർ,മാതാവ് -ദേവകി , ഭാര്യ -ദീപ ,മക്കൾ -അക്ഷയ് ,അനുശ്രീ .സഹോദരങ്ങൾ -രൂപേഷ് കുമാർ ,സതീശ്‌ കുമാർ .

error: Content is protected !!