മുക്കം തൃകുടമണ്ണ ശിവ ക്ഷേത്രത്തിലെ 2026ശിവരാത്രി ഉത്സവ കമ്മറ്റി രൂപീകരിച്ചു

ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാജേശൻ വെള്ളാരം കുന്നിന്റെ അധ്യക്ഷതയിൽ നടന്ന യോഗാതിൽ ഉത്സവകമ്മറ്റി ചെയർമാനായി സുകുമാരൻ ഇരൂൾ കുന്നുമ്മലിനെയും കൺവീനറായി വിജയൻ നടുത്തൊടികയിൽ എന്നിവരെ തിരഞ്ഞെടുത്തു 501 അംഗ കമ്മറ്റിയും രൂപീകരിച്ചു

പതിവിൽ വ്യത്യസ്തമായി ഇത്തവണ കൊടിയേറ്റം മുതൽ ശിവരാതി വരെയുള്ള 7 ദിവസങ്ങളിലും ക്ഷേത്രത്തിൽ വ്യത്യസ്ത ആഘോഷ പരിപാടികൾ നടക്കും .ക്ഷേത്രത്തിലെ പ്രേത്യേക പൂജാകർമ്മങ്ങൾക്ക് പുറമെ
സാംസ്‌കാരിക സമ്മേളനങ്ങൾ, വരവാഘോഷങ്ങൾ, കലാപരിപാടികൾ , പ്രഭാഷണങ്ങൾ തുടങ്ങിയ പരിപാടികളാണ് 7 ദിവസങ്ങളിലായി നടക്കുക .

error: Content is protected !!