അടിവാരം ബസ്‌സ്റ്റോപ് പുനഃസ്ഥാപിക്കുക ;റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള രഹസ്യ കൂട്ടുകെട്ട് അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവുമായി തിരുവമ്പാടി എം എൽ എ സി കെ കാസിമിനെതിരെ മുക്കത്ത് അടിവാരം ബസ്സ്റ്റോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധമാർച്ച് പോലീസ് തടഞ്ഞു

മുക്കം : മുക്കത്ത് തിരുവമ്പാടി എം എൽ എ സി കെ കാസിമിന്റെ ഓഫീസിലേക്ക് അടിവാരം ബസ് സ്റ്റോപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു . 90 വർഷം പഴക്കമുള്ള നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്നതുമായ അടിവാരം അങ്ങാടിയിലെ ബസ്‌സ്റ്റോപ് പൊളിച്ചു മാറ്റി പുനഃസ്ഥാപിക്കാത്ത നടപടിക്ക് പെട്ടെന്ന് പരിഹാരം കാണണം എന്നാവശ്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത് .

മൂന്ന് മാസം മുൻപാണ് ബസ്‌സ്റ്റോപ് ഇവിടെ നിന്നും പൂർണ്ണമായി പൊളിച്ചു മാറ്റി ബസുകൾ ഇവിടെ നിർത്താതായത് . നിലവിൽ കിലോമീറ്റർ ദൂരെയുള്ള അടിവാരം ബസ്സ്റ്റാൻഡിൽ എത്തി ബസ് കയറേണ്ട അവസ്ഥയിൽ രോഗികളും കുട്ടികളും സ്ത്രീകളും അടക്കം ഇവിടുത്തെ നാട്ടുകാർ ദുരിതമനുഭവിക്കുകയാണ് . തങ്ങൾക്ക് ആശുപത്രികളിൽ എത്താൻ പോലും400 മീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിലെത്തി ബസ് കയറേണ്ട അവസ്ഥയാണ് എന്നും ഇതിന് പരിഹാരം കാണുന്നത്തിനായി ഏതറ്റം വരെ പോകുമെന്നും ആക്ഷൻ കമ്മിറ്റി പറഞ്ഞു .

ബസ് സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ്പ് അനുവദിച്ചെങ്കിലും തിരുവനന്തപുരത്തെത്തി ഗതാഗത വകുപ്പ് മന്ത്രിയെ ഭീഷണിപ്പെടുത്തി തീരുമാനം റദ്ദാക്കാൻ എം.എൽ.എയും ഭൂമാഫിയകളും ഇടപെട്ടുവെന്നാണ് സമരസമിതി ഭാരവാഹികളുടെ ആരോപണം.

സ്ഥലം പ്രസിഡന്റും ഭരണസമിതിയും എം എൽ എ സി കെ കാസിമും മറ്റു അനുയായികളും റിയൽ എസ്റ്റേറ്റ് മാഫിയകളുമായി ഒത്തു ചേർന്ന് തങ്ങളെ ഇത്ര കാലം വഞ്ചിക്കുകയായിരുന്നു എന്നും കമ്മിറ്റി ആരോപിച്ചു .

തങ്ങളുടെ പക്ഷം നിൽക്കുന്നതായി വിശ്വസിപ്പിച്ചു തങ്ങളെ ഇത്ര കാലം വഞ്ചിച്ച എം എൽ എയുടെ നടപടി ക്രൂരവും മാപ്പർഹികാത്തതുമാണ് .ബസ്സ് സ്റ്റോപ്പ് പുനഃനിർമ്മിച്ചു കിട്ടുന്നത് വരെ പ്രതിഷേധം തുടരുമെന്നും ആക്ഷൻ കമിറ്റി വ്യക്തമാക്കി .

സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്ത മാർച്ച് സിപിഎം ജില്ല സെക്രട്ടറിയേറ്റംഗം ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ഭാരവാഹികളും വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രവർത്തകരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!