മുക്കം ,തേക്കുംകുറ്റി ഫാത്തിമ മാതാ എൽ.പി. സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി

മുക്കം : തേക്കുംകുറ്റി ഫാത്തിമ മാതാ എൽ.പി. സ്കൂളിൽ വർണ്ണാഭമായ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. നെല്ലിക്കാപറമ്പ് എസ് എസ് കോളേജിലെ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപകൻ(HEADMASTER) ബൈജു എമ്മാനുവൽ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.

ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലിയും ശിശുദിന റാലിയും നടത്തി. പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം, സ്കിറ്റ് അവതരണം, ശിശുദിന ഗാനങ്ങൾ തുടങ്ങി കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്ന വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിച്ചു.

ശിശുദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് മിഠായികളും ഉച്ചഭക്ഷണത്തിന് വിഭവസമൃദ്ധമായ ഫ്രൈഡ് റൈസും ചിക്കൻ കറിയും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!