
newsdesk
മുക്കം : ശ്രീ നീലേശ്വരം ശിവക്ഷേത്രത്തിൽ കാണിക്ക വെച്ച സ്വർണത്തിൽ കുറവുകണ്ട സംഭവത്തിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി . മൊത്തം 45 സ്വര്‍ണാഭരണങ്ങൾ ഉള്ളതിൽ 8 എണ്ണം മാത്രമേ ഇക്കഴിഞ്ഞ 4 തിയതി ദേവസ്വം ബോർഡ് എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരൻ നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളൂ .മുൻ ഭരണ സമിതിയെ സാമ്പത്തിക തിരുമറിയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിൽ പിരിച്ചു വിട്ടിരുന്നു.
തുടർന്ന് ദേവസ്വം ബോർഡ് എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരൻ ചാർജ് എടുത്തതിന് ശേഷം ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരം പുതിയകമ്മറ്റി രൂപീകരിച്ചിരുന്നു .ഇതിന് ശേഷം നടത്തിയ പരിശോധനയിലാണ് സ്വർണത്തിൽ കുറവ് കണ്ടെത്തിയത്പുതിയ കമ്മറ്റിയുടെയും ഭക്തരുടെയും പരാതിപ്രകാരമാണ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്.
ദേവസ്വം ബോർഡ് എക്സിക്യു്ട്ടീവ് ഓഫിസർ മുരളീധരൻ ,അസിസ്റ്റന്റ് കമീഷണർ ഗിരീഷ് കുമാർ
വെരിഫിക്കേഷൻ ഓഫീസർ രാഹുൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
മുൻ ഭരണ സമിതികളെ വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്