
newsdesk
മുക്കം :മുക്കം മാമ്പറ്റ കീരിപ്പൊയിൽ മാതൃകാ കർഷക ബേബിയുടെ കൃഷിയിടത്തിൽ നടന്ന പച്ചക്കറി കൃഷി ഉദ്ഘാടന ചടങ്ങ് നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ .അബ്ദുൽ അസീസ് വാർപ്പിൽ നിർവ്വഹിച്ചു.
പതിനൊന്നാം വാർഡ് കൗൺസിലർ സുനിൽ പൊയ്യേരി അധ്യക്ഷനായി.കാർഷിക കർമ്മ സേന സെക്രട്ടറി ശിവശങ്കരൻ വളപ്പിൽ സ്വാഗതം പറഞ്ഞ ചടങ്ങ് നഗരസഭാ കൃഷി ഓഫീസർ കെ എ ഷബീർ അഹമ്മദ് പദ്ധതി വിശദീകരണം നടത്തി.കൃഷി അസിസ്റ്റൻ്റു മാരായ റീപ എം , ദിവ്യ പി.പി, എന്നിവരും കെ കെ കോമളൻ,ബാബു മാമ്പറ്റ കുന്നത്ത്,കല്ലുവെട്ടിൽ വിനോദ് ,സന്തോഷ് കുമാർ നെറ്റിലാമ്പുറത്ത്,പച്ചക്കറി ക്ലസ്റ്റർ ട്രഷറർ റുഖിയ പി.സി .ബവിത ചെറോപ്പാലി ബിൻസി കായക്കുന്നത്ത്,ശൈലജ കീരിപ്പോയിൽ എന്നെ കർഷകരും ഉദ്ഘാടന ചടങ്ങിൽ പങ്കാളികളായി.
പൂർണമായി ജൈവരീതിയിലാണ് കൃഷി.കൃഷിയുടെ ഒരുക്കി കുമ്മായം ചേർത്ത് ദിവസങ്ങൾക്ക് ശേഷം ജൈവവളം നൽകിയാണ് കൃഷി ആരംഭിച്ചത്.രോഗ കിടങ്ങൾക്കെതിരെ ജൈവ കീടനാശിനി സ്വന്തമായി തയ്യാറാക്കിവെച്ച് ഉപയോഗിക്കുന്നതിലൂടെ വിഷ രഹിത പച്ചക്കറിയും സാമ്പത്തിക ലാഭവും കൈവരുന്നു.കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ നടക്കുന്ന പച്ചക്കറി കൃഷിത്തോട്ടത്തിലെ വിളവെടുത്ത ഉൽപ്പന്നങ്ങൾ മുക്കം കൃഷിഭവനോട് ചേർന്ന് കാർഷിക കർമ്മ സേനയിൽ വിൽക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.