കാരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി ഷട്ടിൽ ടൂർണമെന്റ് സംഘടിപ്പിച്ചു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026-ന്റെ ഭാഗമായി സംഘടിപ്പിച്ച ഷട്ടിൽ ടൂർണമെന്റ് ചുണ്ടത്തുംപൊയിലിൽ വെച്ച് നടന്നു. കായിക താരങ്ങളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തത്തോടെ ആവേശകരമായ മത്സരങ്ങളാണ് ടൂർണമെന്റിൽ അരങ്ങേറിയത്.


പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ നിർവ്വഹിച്ചു. സജി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിറ്റോ തോമസ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ദിവ്യ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജിപ്സ ജോബിൻ, മെമ്പർമാരായ സുനില കണ്ണങ്കര, മുബഷിർ, സുബീന, സരിത, മജീദ് മാസ്റ്റർ, ബാബു മാസ്റ്റർ, ഷജീബ് മാസ്റ്റർ, സഹദേവൻ പാറക്കൽ, ജോസ് പാലിയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. അബ്ദുൽ ഹാരിഫ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


മത്സരങ്ങളിൽ ലുഖ്‌മാനുൽ ഹക്കീം (പുരുഷ സിംഗിൾസ് ഒന്നാം സ്ഥാനം), ജിത്തു വിൽസൺ (രണ്ടാം സ്ഥാനം), ആൻറോസ് റോജൻ (വനിതാ സിംഗിൾസ് ഒന്നാം സ്ഥാനം), അനിറ്റ റോജൻ (രണ്ടാം സ്ഥാനം) എന്നിവർ വിജയികളായി. പുരുഷ ഡബിൾസിൽ ലുഖ്‌മാനുൽ ഹക്കീം – നാസിൽ റഹ്‌മാൻ സഖ്യം ഒന്നാം സ്ഥാനവും ജോമോൻ – ജിത്തു വിൽസൺ സഖ്യം രണ്ടാം സ്ഥാനവും നേടി. വനിതാ ഡബിൾസിൽ അനിറ്റ റോജൻ – ആൻറോസ് റോജൻ സഖ്യം ഒന്നാം സ്ഥാനവും അന്നാ ജോസ് – ആഷ്മി സനീഷ് സഖ്യം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ചടങ്ങിൽ വിതരണം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!