സാമൂഹ്യ ശാസ്ത്രമേളയിൽ ഒന്നാമതായി മുക്കം ഹയർ സെക്കണ്ടറി സ്കൂൾ

മുക്കം: നീലേശ്വരം ഗവൺമെൻ്റ് എച്ച് എസ് എസിൽ വച്ച് നടന്ന മുക്കം ഉപജില്ല സാമൂഹ്യ ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗത്തിൽ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

മണാശ്ശേരി ജി യു പി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ദീപ്തിയിൽ നിന്ന് മുക്കം ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപകൻ സി എം മനോജ് ട്രോഫി ഏറ്റുവാങ്ങി.

സാമൂഹ്യ ശാസ്ത്രമേള കൺവീനർ
കെ ജീന, അധ്യാപകരായ വി കെ രാധിക, ശിൽപ, സൂര്യ കൃഷ്ണ, അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!