
newsdesk
മുക്കം: പത്രപ്രവർത്തകനും ചരിത്രകാരനുമായ നടുക്കണ്ടി അബൂബക്കറിനെ മുക്കം സൗഹൃദ വേദി ആദരിച്ചു. പുരസ്കാരങ്ങൾ നേടിയ ‘കാരശ്ശേരി പഞ്ചായത്ത് കഥ പറയുമ്പോൾ’ എന്ന ചരിത്രഗ്രന്ഥത്തിന്റെ രചയിതാവാണ് അദ്ദേഹം. ബി.പി. മൊയ്തീൻ സേവാ കേന്ദ്രം ഡയറക്ടർ കാഞ്ചന കൊറ്റങ്ങൽ അബൂബക്കറിന് ഉപഹാരം സമർപ്പിച്ചു.
സൗഹൃദ വേദി ചെയർമാൻ വി. കുഞ്ഞാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ മുഖ്യപ്രഭാഷണം നടത്തി.
മുക്കം മുനിസിപ്പൽ കൗൺസിലർ സുഹറ വഹാബ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് റീന പ്രകാശ്, മുൻ വൈസ് പ്രസിഡണ്ട് എം. ടി. അഷറഫ്, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സൗദ ടീച്ചർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് യൂനുസ് പുത്തലത്ത്, ഖത്തർ കെ.എം.സി.സി. മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, ഉമ്മർ പുതിയോട്ടിൽ, കെ.സി. റിയാസ്, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, സി. മൻസൂർ, മുഹമ്മദലി പുതിയോട്ടിൽ, എൻ.പി. കാസിം, വഹാബ് കളരിക്കൽ എന്നിവർ സംസാരിച്ചു.സൗഹൃദ വേദി ജനറൽ കൺവീനർ ഇ.എ. ജബ്ബാർ സ്വാഗതം പറഞ്ഞു.