
NEWSDESK
മുക്കം : അരീക്കോട് റോഡിൽ വെട്ടുപ്പാറ അങ്ങാടിക്ക് സമീപത്തുളള ഓവുചാലിൽ ഇബ്രാഹിം മലയിൽ എന്ന ആളുടെ പശുവാണ് ഡ്രൈനേജിലെ സ്ലാബ് മൂടിയ ഭാഗത്തേക്ക് പോയി കുടുങ്ങിയത്.
രാവിലെ 9 മണിയോട് കൂടിയാണ് സംഭവം . നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ ജോയ് എബ്രഹാമിൻ്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേന സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി.
ഫയർ ആൻ്റ് റെസ്ക്യൂ ഓഫിസർമാരായ വൈ. പി. ഷറഫുദ്ദീൻ, കെ.പി. അജീഷ്,എന്നിവർ ഡ്രൈനേജിൽ ഇറങ്ങി സ്ലാമ്പിൻ്റെ ഉള്ളിലേക്ക് ചെന്ന് സേനാഗംങ്ങളും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. സീനിയർ ഫയർ ആൻ്റ് റെസ്ക്യു ഓഫിസർമാരായ എൻ. രാജേഷ്, എൻ.ജയ്കിഷ് ഫയർ റെസ്ക്യു ഓഫീസർമാരായ മുഹമ്മദ് ഷനീബ്, കെ ശരത്ത്, മിഥുൻ വി എം, എൻ.ഷിനിഷ്, എൻ.പി. അനീഷ്, ഹോം ഗാർഡ് ഫിജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.