മുക്കം ,അഗ്നിരക്ഷാസേനയിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി

മുക്കം: അഗ്നി രക്ഷാ നിലയത്തിൽ നിന്നും വിരമിച്ച ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാം, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി അബ്ദുൽ ഷുക്കൂർ എന്നിവർക്ക് മുക്കം അഗ്നിരക്ഷാസേന റിക്രിയേഷൻ ക്ലബ് യാത്രയയപ്പ് നൽകി.

മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി ടി ബാബു യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ ജോഷില സന്തോഷ്‌, സി. മനോജ്, കെ.അഭിനേഷ്, വി എം സുരേഷ് കുമാർ, മാധ്യമ പ്രവർത്തകരായ എ പി മുരളീധരൻ, ആസാദ്, റോട്ടറി ക്ലബ്‌ ജില്ലാ ചെയർമാൻ അനിൽകുമാർ, സിവിൽ ഡിഫൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ മുക്കം എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി പയസ് അഗസ്റ്റിൻ സ്വാഗതവും എൻ. ജയകിഷ് നന്ദിയും പറഞ്ഞു.

ചടങ്ങിൽ റിക്രിയേഷൻ ക്ലബിൻ്റെയും വിവിധ സംഘടനകളുടെയും ഉപഹാര സമർപ്പണം മുൻസിപ്പൽ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!