
newsdesk
മുക്കം: മുക്കത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായം പിടികൂടി.ഡി വൈ എഫ് ഐ വനിത നേതാവിൻ്റെ വീട്ടിൽ നിന്നാണ് 10 ലിറ്റർ വാറ്റ് ചാരായം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട്
ഡി വൈ എഫ് ഐ മണാശ്ശേരി മേഖല വൈസ് പ്രസിഡന്റിന്റെ ഭർത്താവായ മണാശേരി കുന്നത്ത് സ്വദേശി നെല്ലിക്കാ പറമ്പിൽ പൈറ്റൂളി പ്രതീഷിനെ കുന്ദമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. എന്നാൽ ചാരായം വാറ്റാനുപയോഗിക്കുന്ന ഉപകരണങ്ങളോ വാഷോപിടികൂടാനായിട്ടില്ല. അത് കൊണ്ട് മറ്റേതോ കേന്ദ്രത്തിൽ വെച്ച് ചാരായം വാറ്റി വീട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു എന്നാണ് സൂചന.
അനധികൃത മദ്യവിൽപ്പനക്കും വാറ്റിനുമെതിരെ വരും ദിവസങ്ങളിലും റെയ്ഡ് ഉൾപ്പെടെയുള്ള നടപടികൾ ശക്തമാക്കുമെന്ന് എക്സൈസ് അറിയിച്ചു. അറസ്റ്റുചെയ്ത പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .വ്യാഴാഴ്ച ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് എക്സൈസ് റെയ്ഡ് നടത്തിയത്.