അഗസ്ത്യമുഴി കോഴിക്കോട് റോഡിൽ മാമ്പറ്റയിൽവാഹനാപകടം ; യുവാവിന് ഗുരുതര പരിക്ക്

മുക്കം : അഗസ്ത്യമുഴി കോഴിക്കോട് റോഡിൽ മാമ്പറ്റയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം
.

വാഹന അപകടത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട് .ഓടിക്കൊണ്ടിരിക്കുന്ന ലോറി റോഡിൽ നിർത്തിയപ്പോൾ പുറകെ വന്ന ബൈക്ക് ലോറിയുടെ പുറകിൽ ഇടിക്കുകയായിരുന്നു .മുക്കം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ലോറിയുടെ പുറകിലാണ് ബൈക്ക് ഇടിച്ചത് .എന്നാൽ ലോറി അപകടം നടന്ന ഉടനെ എടുത്തു പോവുകയായിരുന്നു.


അപകടത്തിൽ ഗുരുതര പരിക്കേറ്റ മുക്കം മണാശേരി സ്വദേശി രാജീവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് .രാജസ്ഥാൻ രജിസ്‌ട്രേഷൻ ലോറിയുടെ പുറകിലാണ് ഇടിച്ചത് .വാഹനത്തെ കുറിച്ച് മുക്കം പോലീസ് അന്വഷിച്ചു വരുന്നുണ്ട്.

error: Content is protected !!