മുക്കം വൻമരം വീണ് ഗതാഗതം ഒന്നര മണിക്കൂറോളം തടസ്സപ്പെട്ടു

newsdesk

മുക്കം : കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കണ്ണി പൊയിൽ എഡ്യുപാർക്കിന് സമീപം വൻമരം വീണ് ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മുക്കത്ത് നിന്നും അസി: സ്റ്റേഷൻ ഓഫീസർ പി കെ ഭരതന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങളായ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് എംസി മനോജ് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ജലീൽ ഒ സലീം വി മിഥുൻ (ടാസ്ക്ഫോഴ്സ് ) നിയാസ് കുനിയിൽ, സിബി TS ,ജയേഷ് കെ ടി രത്നരാജൻ എന്നിവർ ചേർന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

error: Content is protected !!