
Local News
മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമങ്ങൾ ഗൗരവമായി കാണണമെന്നും സ്വതന്ത്രമായ മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അപഹാസ്യമെന്നും മുക്കം പ്രസ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം അഭിപ്രായപ്പെട്ടു. മുക്കം പ്രസ് ക്ലബിൽ നടന്ന യോഗത്തിൽ സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. ബി.കെ രബിത്ത് വാർഷിക റിപ്പോർട്ടും മുഹമ്മദ് കക്കാട് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ഇ.പി അരവിന്ദൻ, റഫീഖ് തോട്ടുമുക്കം, വഹാബ് കളരിക്കൽ, വിനോദ് നിസരി, ഫൈസൽ പുതുക്കുടി, കെ.സി നിസാർ, പി. ചന്ദ്രബാബു, ആഷിഖ് അലി ഇബ്രാഹീം, ദാസ് വട്ടോളി, അസീസ് കൊടിയത്തൂർ, ജി എൻ ആസാദ് തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി ആഷിഖ് അലി ഇബ്രാഹീമിനെ പ്രസിഡൻ്റും പി.ചന്ദ്രബാബുവിനെ സെക്രട്ടറിയും റഫീഖ് തോട്ടുമുക്കത്തെ ട്രഷററുമായി തെരഞ്ഞെടുത്തു. വഹാബ് കളരിക്കൽ, ജി എൻ ആസാദ് എന്നിവർ വൈസ് പ്രസിഡൻ്റ്മാരും വിനോദ് നിസരി, ഫൈസൽ പുതുക്കുടി എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരുമാണ്