മുക്കം കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്; ഉന്നതവിജയികളെ ആദരിച്ചു

Local News

2020-21 അധ്യയന വര്‍ഷത്തില്‍ എസ്.എല്‍.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരുടെയും ഡയറക്ടര്‍മാരുടെയും മക്കളെ ബാങ്ക്
സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ബാങ്കിലെ ജീവനക്കാരിയുടെ മകളും, ഉന്നത വിജയത്തോടെ എം.ബി.ബി.എസ്. നേടുകയും ചെയ്ത ഡോ. കാജല്‍ കെ.ടിയെയും ആദരിച്ചു.

സ്റ്റാഫ് റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് ശ്രീജിത്ത്. കെയുടെ അധ്യക്ഷതയില്‍ ബാങ്ക് പ്രസിഡണ്ട് വി. വസീഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടര്‍മാരായ നാസര്‍ കൊളായി, വി.കെ. അബൂബക്കര്‍, സിന്ധുരാജന്‍, സെക്രട്ടറി കെ. ബാബുരാജ്, അസി. സെക്രട്ടറി കെ. മുരളീധരന്‍, ടി.പി. മുരളീധരന്‍ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി ബിജുമോന്‍ ജോസഫ്, വികാസ്. കെ എന്നിവരും വിദ്യാര്‍ത്ഥികളായ അനസ്ന വികാസ്, ദേവനന്ദ യു.കെ., മനീഷ വി.പി., ലിയ എ.സി., അഭിജിത്ത്. പി എന്നിവരും ഡോ. കാജല്‍ കെ.ടി.യും സംസാരിച്ചു.

error: Content is protected !!