
NEWSDESK
മുക്കം: നെൽകൃഷി ഉൾപ്പെടെ വിവിധ കൃഷികൾ നടത്തുന്നവരെയും പ്രകൃതിസംരക്ഷണ പ്രവർത്തകരെയും പൗരസംഘം ആദരിച്ചു. നെൽകൃഷിക്കാരനായ അഹമ്മദ്കുട്ടിയെ പൊന്നാടയണിയിച്ച് കാഞ്ചന കൊററങ്ങൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ബി.പി.മൊയ്തീൻ സേവാ മന്ദിർ ഹാളിൽ നടന്ന ചടങ്ങിൽ മുക്കം ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ്കുട്ടി, വിനോദ് മണാശ്ശേരി, മൈമുന കരിം, പാത്തുട്ടി ആക്കോട്ടുചാലിൽ, റീന സുരേന്ദ്രൻ, ദാമോദരൻ കോഴഞ്ചേരി, ടി.പി.ഷാഹുൽ ഹമീദ് എന്നിവരെയാണ് ആദരിച്ചത്. ആദരിക്കപ്പെട്ട കർഷകർ അവരുടെ അനുഭവം പങ്കുവച്ചു. മുക്കം കൃഷിഭവൻ കൃഷി ഓഫീസർ ടിൻസി ടോം, പ്രൊഫ. ഡോ.വി.കെ.സുരേഷ് ബാബു, റസാഖ് ചേന്ദമംഗല്ലൂർ, ശശി മാങ്കുന്നുമ്മൽ, കെ.ഷാജികുമാർ, പ്രഭാകരൻ മുക്കം,പി.സൗദാമിനി എന്നിവർ പ്രസംഗിച്ചു.