
Local News
തനിച്ച് താമസിക്കുന്നവരേയും വൃദ്ധ ദമ്പതിമാരെയും ലക്ഷ്യമിട്ട് മോഷണം പിടിച്ചുപറി, മറ്റ് അതിക്രമങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ നിർദേശവും ബോധവത്കരണവുമായി ജനമൈത്രി പോലീസ്. മുക്കം ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ തനിച്ചു താമസിക്കുന്നവർക്കും വ്യദ്ധ ദമ്പതികൾക്കും കരുതലും സുരക്ഷ നിർദേശങ്ങളുമായാണ് വീടുകളിലെത്തി ബോധവൽക്കരണം നൽകിയത്. ആവശ്യം വരുമ്പോൾ സഹായത്തിന് പോലീസിനെ വിളിക്കാനുള്ള ഫോൺ നമ്പറുകളും വീട്ടുകാർക്ക് കൈമാറി.
ജനപ്രതിനിധികൾ, ആർ.ആർ.ടി വളണ്ടിയർ എന്നിവരുമൊത്താണ് പോലീസ് വീടുകൾ സന്ദർശിച്ചത്.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ ജനമൈത്രി പോലീസ് സബ് ഇൻസ്പക്ടർ പി.അസ്സയിൻ, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, ആർ.ആർ.ടിവളണ്ടിയർമാരായ അനസ് കാരാട്ട്, ആലിക്കുട്ടി എടക്കണ്ടി,അനസ്.ടി എന്നിവരടങ്ങുന്ന സംഘമാണ് വീടുകൾ കയറി ബോധവത്കരണം നടത്തിയത്.