
newsdesk
മുക്കം: മുക്കം മുനിസിപ്പാലിറ്റിയിലെ മാമ്പറ്റയിലെ സങ്കേതം എന്ന ഹോട്ടലിൽ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽ നിന്നും ചാടി ഗുരുതരമായ പരിക്ക് പറ്റിയ സംഭവത്തിൽ ശരിയായ അന്വേഷണം നടക്കേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ മുക്കം മേഖലാ കമ്മിറ്റി .
ഏതാനും മാസങ്ങൾ മാത്രമായി ആരംഭിച്ച ഹോട്ടലിൽ നടന്ന സംഭവത്തിൽ യാഥാർത്ഥ്യം പുറത്തുവരണം. ജീവനക്കാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് ശരിയായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു,
യോഗത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്,ബ്ലോക്ക് പ്രസിഡണ്ട് ജാഫർ ഷരീഫ് എ പി,ഷിജിൽ ചേന്നമംഗലൂർ , അഖില അഗസ്ത്യൻമുഴി ,അതുൽ കച്ചേരി എന്നിവർ സംസാരിച്ചു.