
newsdesk
മുക്കം :ശുദ്ധജല മത്സ്യ കർഷകർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അർഹമായ പരിഗണനയും സഹായവും നൽകണമെന്ന് കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ മുക്കം മേഖലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി. എം.ജീവൻ അദ്ധ്യക്ഷത വഹിച്ചു. മികച്ച മത്സ്യകർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ എ.എൽ.പ്രവീൺരാജിനെ ആദരിച്ചു. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ചക്രായുധൻ, എം. മുഹമ്മദ്, വിൽസൺ കൂരാച്ചുണ്ട് , എ.പി.മുരളീധരൻ , വിനോദ് പുത്രശ്ശേരി, റോസമ്മ ബാബു എന്നിവർ പ്രസംഗിച്ചു. പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന ജില്ലാ പ്രോജക്ട് മാനേജർ എസ്.എസ്. നവീൻ നിശ്ചൽ ക്ലാസെടുത്തു.