മങ്കടയില്‍ 12കാരിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകൻ അറസ്റ്റിൽ

Web Desk

മലപ്പുറം മങ്കടയില്‍ പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ കോടതിയില്‍ കീഴടങ്ങി.ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ ചിറയില്‍ വിനീഷ് ആണ് കീഴടങ്ങിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച്‌ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച്‌ പല തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി തന്നെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ 19-ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് ഒത്താശ ചെയ്തു നല്‍കിയതിന് കുട്ടിയുടെ അമ്മയായ മുപ്പതുകാരിയെ കഴിഞ്ഞ മാസം 20-ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. പെണ്‍കുട്ടിയുടെ സംരക്ഷണം മുത്തശ്ശനും മുത്തശ്ശിയും ഏറ്റെടുത്തു.

error: Content is protected !!