കൊല്ലത്ത് കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി

Web Desk

കൊല്ലം അഞ്ചലിൽ നിന്ന്വെള്ളിയാഴ്ച കാണാതായ രണ്ടര വയസ്സുകാരനെ കണ്ടെത്തി. അന്‍സാരി ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് കണ്ടെത്തിയത്. ഇവരുടെ വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി എങ്ങനെയാണ് കുന്നിന്‍ മുകളിലെ റബര്‍ തോട്ടത്തിലെത്തിയത് എന്നുസംബന്ധിച്ച് വ്യക്തതയില്ല. അതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ആരോഗ്യപരമായി പ്രശ്‌നങ്ങളില്ലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാകുന്നത്.

error: Content is protected !!