
newsdesk
ഒരു ആഫ്രിക്കൻ പഴച്ചെടിയാണ് മിറക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരമായി അനുഭവപ്പെടുന്നു.
മിറക്കിൾ ഫ്രൂട്ടിൽ അടങ്ങിയ ‘മിറാക്കുലിൻ’ എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
‘സപ്പോട്ടേസിയ’ സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും. വേനൽക്കാലമാണ് പഴക്കാലമെങ്കിലും ഈ ചെടിയിൽ കേരളത്തിലെ കാലാവസ്ഥയിൽ പലതവണയായ് കാ പിടിക്കാറുണ്ട് . ഭാഗികമായ തണൽ ഇഷ്ടപ്പെടുന്ന മിറക്കിൾ ഫ്രൂട്ട് ചെടിച്ചട്ടികളിൽ ഇൻഡോർ പ്ലാന്റായി പോലും വളർത്താം. മനോഹരമായ ഇലച്ചാർത്തോടുകൂടി ഈ നിത്യഹരിത ചെടി ഉദ്യാനച്ചെടിയാക്കാനും യോജിച്ചതാണ്.
അർബുദരോഗചികിത്സയിലെ കീമോതെറാപ്പിക്കു വിധേയരായി നാവിന്റെ രുചിനഷ്ടപ്പെടുന്ന രോഗികൾക്ക് ഭക്ഷണത്തിന്റെ തനതുരുചി ആസ്വദിക്കാൻ മിറാക്കിൾ ഫ്രൂട്ട് ഏറെ സഹായകരമാണ് .ജപ്പാനിൽ പ്രമേഹ രോഗികൾക്കിടയിലും ഭക്ഷണം നിയന്ത്രിക്കുന്നവർക്കിടയിലും ജനകീയമാണ് ഈ അത്ഭുത ഫ്രൂട്ട്.
സപ്പോട്ട വർഗത്തിൽപെടുന്ന ഈ പഴം പാകമാവുമ്പോൾ ചുവന്ന നിറമാണ്.പഴം വായിലിട്ട് അലിയിച്ചു കഴിച്ചു കഴിഞ്ഞ ശേഷം ചെറുനാരങ്ങാ ഉൾപ്പെടെ എത്ര കടുത്ത പുളിരസമുള്ളത് കഴിച്ചാലും മധുരം തോനുന്നു ഇതാണ് മിറാക്കിൽ ഫ്രൂട്ട് എന്ന പേര് വരാൻ കാരണവുമായതെന്നാണ് പറയുന്നത്. പുളിരസം എത്ര കൂടുന്നുവോ അത്രയും മധുരം കൂടുതൽ തോന്നും
ഇവയുടെ പൂക്കൾ വെളുത്ത നിറത്തിലും പഴം കടും ചുവപ്പ് നിറത്തിലുമാണ്. ചെടികൾക്ക് മൂന്ന് മുതൽ നാലു മീറ്റർ ഉയരമേ ഉണ്ടാവൂ.
അറിയാം കൃഷിരീതി
വിത്ത് നട്ടു കിളർപ്പിച്ചെടുക്കുന്ന തൈ .എല്ലുപൊടി , വേപ്പിൻപിണ്ണാക്ക്, ചാണകപൊടി എന്നിവ വളമായി ചേർത്ത് ചട്ടിയിലോ വെള്ളം കെട്ടി നിൽക്കാത്ത സ്ഥലങ്ങളിലോ മിറാക്കിൾ ഫ്രൂട്ട് വളർത്തിയെടുക്കാം.