കാസര്‍ക്കോടും കര്‍ണാടകയിലും നേരിയ ഭൂചലനം

Web Desk

കാസര്‍ക്കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ ഭൂചലനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ആളുകളില്‍ പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും എവിടെയും നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലും രാവിലെ ഏഴേമുക്കാലോടെ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയിലും ഈ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കര്‍ണാടകയില്‍ സുള്യ താലൂക്കിലാണ് ഭൂചലനം ഉണ്ടായത്. ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് നീണ്ടുനിന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

error: Content is protected !!