രാഹുലിനുനേരെ ഇ.ഡി വന്നാല്‍ ഓഹോ; മുഖ്യമന്ത്രിക്കുനേരെ വന്നാല്‍ ആഹാ: പരിഹസിച്ച് കെ.കെ ശൈലജ

Web Desk

മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ പ്രതിപക്ഷത്തെ പരിഹസിച്ച് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസിന് രണ്ട് നിലപാടാണെന്ന് അവര്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരു തെളിവും ഇല്ലാതെ ഏജന്‍സികള്‍ മടങ്ങിപ്പോയി. മുഖ്യമന്ത്രിക്ക് നേരെ ഇ.ഡി വരുമ്പോള്‍ ആഹാ… രാഹുലിന് നേരെ വരുമ്പോള്‍ ഓഹോ…എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാട്. രാഹുലിന്റെ കാര്യത്തില്‍ ഇ.ഡിക്കെതിരെ സമരം ചെയ്യുന്നവര്‍ ഇവിടെ അവരുടെ വക്താക്കളാകുന്നുവെന്നും ശൈലജ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനേയും ശൈലജ വിമര്‍ശിച്ചു. സതീശന്‍ എത്രമാത്രം തരംതാഴാന്‍ കഴിയുന്നുവോ അത്രമാത്രം തരംതാഴുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പ് ജയം കോണ്‍ഗ്രസിനെ അഹങ്കാരികളാക്കി മാറ്റിയിരിക്കുന്നു. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമാണ് അത്. അവര്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ വിജയിച്ചപ്പോള്‍ മുങ്ങുന്ന കപ്പലിന് ഒരു കച്ചിത്തുരുമ്പാകുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പി.ടി തോമസിന്റെ മരണത്തിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ്, അദ്ദേഹത്തിന്റെ ഭാര്യ സ്ഥാനാര്‍ഥിയായി മത്സരിച്ചു തുടങ്ങിയ ചില ഘടകങ്ങളും അതിലുണ്ട്.

error: Content is protected !!