കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസ്കാരിക്ക് പരിക്കേറ്റു

newsdesk

പാലക്കാട് : കരോക്കെ മൈക്ക് ഉപയോഗിച്ച് പാട്ട് പാടുന്നതിനിടെ പൊട്ടിത്തെറിച്ച് ആറ് വയസ്കാരിക്ക് പരിക്ക്. കദളിക്കാട് സ്വദേശി ജോൺസന്റെ മകൾ ഫിൻസ ഐറിനാണ് നിസാര പരിക്കേറ്റത് . ഞായറാഴ്ചയായിരുന്നു സംഭവം. ചൈനീസ് നിർമ്മിത കരോകെ മൈക്ക് 550 രൂപ കൊടുത്ത് ഓൺ ലൈൻ വഴി വാങ്ങിയതാണ്. പരാതി കൊടുക്കാനാണ് തീരുമാനം. പേരെടെത്ത ബ്രാന്റിന്റെതല്ല ഉൽപ്പന്നം. വൈദ്യുതി ചാർജ് ചെയ്യുന്നതിനിടെ മൈക്ക് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായത്.

error: Content is protected !!