എം..ജി.എം മോറൽ ഹട്ട് മുക്കത്ത്

മുക്കം: മുജാഹിദ് ഗേൾസ് മൂവ്മെന്റ് (എം.ജി.എം) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി മുക്കത്ത് ഏകദിന മോറൽ ഹട്ട് സംഘടിപ്പിച്ചു. മുക്കം നഗരസഭ കൗൺസിലർ റംല ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സഫൂറ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം ജില്ലാ സെക്രട്ടറി പി.സി.അബ്ദുറഹിമാൻ, എം .എസ്. എം സംസ്ഥാന സെക്രട്ടറി അഡ്വ. നജാദ് കൊടിയത്തൂർ, സെക്രട്ടറി ഷമീന ഇയ്യക്കാട് , പി.എ.ആസാദ് കൂളിമാട് , മറിയ കുട്ടി സുല്ലമിയ്യ എന്നിവർ പ്രസംഗിച്ചു. എം.ടി.ഫരിദ , സി.പി. അബ്ദുസമദ്, റഷീദ് ഉഗ്രപുരം എന്നിവർ ക്ലാസെടുത്തു.

error: Content is protected !!