വ്യാപാരി കടയ്ക്കുളളില്‍ തൂങ്ങി മരിച്ചനിലയില്‍

Web Desk

കോട്ടയത്ത് വ്യാപാരിയെ കടയ്ക്കുളളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ.ടി.തോമസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു.വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്. നേരത്തെ ബേക്കറിയും നടത്തിയിരുന്നു.അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്.ലോക്ഡൗണിനെ തുടർന്ന് വ്യാപാര പ്രതിസന്ധിയിലായിരുന്നു.

error: Content is protected !!