സുല്‍ത്താന്‍ബത്തേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

newsdesk

സുല്‍ത്താന്‍ബത്തേരി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കോഴിക്കോട് മാങ്ങാട് സ്വദേശി കൂര്‍ക്കംപറമ്പത്ത് വീട്ടില്‍ കെ.പി മുഹമ്മദ് നാഫിയെ (29) ആണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. മുത്തങ്ങയിലെ വാഹന പരിശോധനക്കിടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

40 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് ഇന്നലെ മുത്തങ്ങ പൊലീസ് ചെക്ക് പോസ്റ്റിനു സമീപം പട്രോളിംഗ് ഡ്യൂട്ടി ചെയുനതിനിടെ സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു .തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് എം .ഡി.എം .എ കണ്ടെത്തിയത് .

error: Content is protected !!