കെ മുരളീധരന് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പരാതി നല്‍കി

Web Desk

കെ മുരളീധരന്‍ എംപിക്ക് എതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി . തനിക്ക് എതിരായ അധിക്ഷേപകരമായ പരാമര്‍ശത്തിലാണ് പരാതി. നിയമോപദേശത്തിന് ശേഷം കേസ് എടുക്കുന്നതില്‍ പൊലീസ് തീരുമാനമെടുക്കും. പരാതിക്ക് പിന്നാലെ സ്ത്രീകളെ മോശമായി വരുത്താനുള്ള ശ്രമത്തെ നേരിടുമെന്ന് മേയര്‍ പറഞ്ഞു. നിയമപരമായി തന്നെ മുന്നോട്ട് പോകും. മുരളീധരന് അദ്ദേഹത്തിന്‍റെ സംസ്‍ക്കാരമേ കാണിക്കാനാവു. തനിക്ക് ആ നിലയില്‍ താഴാനാവില്ലെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

ആര്യാ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം. ഇതൊക്കെ ഒറ്റമഴയത്ത് തളിർത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെയുള്ള ഒരുപാട് പേരെ കണ്ടിട്ടുള്ള നഗരസഭയാണിതെന്നും മുരളീധരൻ ആക്ഷേപിച്ചിരുന്നു. ഡിസിസി കോർപ്പറേഷൻ ആസ്ഥാനത്ത് സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെയാണ് എംപി മേയര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചത്.

error: Content is protected !!