
newsdesk
മാവൂർ : ഫാസിസത്തിനെ പാലൂട്ടി താലോലിക്കുന്ന നിലപാടാണ് ഇടതുപക്ഷം കൈക്കൊള്ളുന്നതെന്ന്
ജില്ലാ മുസ്ലീം യൂത്ത് ലീഗ് പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ അഭിപ്രായപ്പെട്ടു.
രാജ്യം മതേതരത്വം സംരക്ഷിക്കാൻ കൈകോർക്കുമ്പോൾ അകന്നുമാറുന്നത് ഇടതുപക്ഷത്തിന്റെ നിലപാട് മാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്ന് ദിവസം നീണ്ടു നിൽക്കുന്ന മാവൂർ പഞ്ചായത്ത്മുസ്ലീം യൂത്ത് ലീഗ് സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വാഹന ജാഥയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനജാഥക്ക് ഉജ്വലമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ലഭിച്ചത്.
പഞ്ചായത്തിലെ മുസ്ലീം ലീഗിൻ്റെ ക്വോട്ടയായ കുറ്റിക്കടവിൽ നിന്നും ആരംഭിച്ച ജാഥ കൽപ്പള്ളിയിൽ സമാപിച്ചു. പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റും സ്വാഗത സംഘം ചെയർമാനുമായ എൻ പി അഹമ്മദ് അധ്യക്ഷത വഹിച്ചു.
ജാഥ വൈസ് ക്യാപ്റ്റനും പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ ഹബീബ് ചെറൂപ്പ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എ കെ മുഹമ്മദലി, മങ്ങാട്ട് അബ്ദുറസാഖ്,പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറർ പി ഉമ്മർ മാസ്റ്റർ, പഞ്ചായത്ത് മുസ്ലീം ലീഗ് വൈസ് പ്രസിഡൻ്റ് സലീം മാസ്റ്റർ, വാർഡ് ലീഗ് പ്രസിഡൻ്റ് സെക്രട്ടറി തോട്ടത്തിൽ അബ്ദുറഹിമാൻ ഹാജി വായോളി അഹമദ് കുട്ടി ഹാജി, ശാഖ മുസ്ലീം ലീഗ് പ്രസിഡൻ്റ് അനസ് പി സി തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്തിലെ കേന്ദ്രങ്ങളിൽ നടന്ന സ്വീകരണങ്ങളിൽ കെ ലത്തീഫ് മാസ്റ്റർ, ഒ എം നൗഷാദ്, യു എ ഗഫൂർ, ഷാക്കിർ പാറയിൽ,സി ടി ശരീഫ്, പി പി സലാം, നിസാമുൽ ഹഖ്, ഫാതിമ ഉണിക്കൂർ, ടി കെ അബ്ദുള്ള കോയ, കെ ഉസ്മാൻ, ടി ഉമ്മർ മാസ്റ്റർ, ഇർഫാൻ പി തുടങ്ങിയവർ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിച്ചു.
വി എൻ ഇസ്മായിൽ, മലയിൽ അബ്ദുറഹിമാൻ ഹാജി, അമൽ മുഴാ പാലം, സമദ് മാവൂർ, ശമീർ ഇ, വി ലത്തീഫ്, സമദ് കെ പി, സെയ്ദ് മുഹമ്മദ്, ഹാരിസ് എം, പി പരീക്കുട്ടി, ഹുസൈൻ ഹാജി, എം എം ഉമ്മർ ഹാജി, വാഹിദ്,
ജലീൽ മാസ്റ്റർ, സലാം എ കെ, ഷുക്കൂർ, ജലീൽ കെ എം, ഷാഹുൽ,കാമ്പുറത്ത് മുഹമ്മദ്, അബ്ദു റഹിമാൻ ഹാജി, ആലി, യു എ കബീർ, ജാഫർ എം, മുർഷിദ് എം, എം എം അബ്ദുള്ള, സലീം പി ടി, ഷാഫി പി വി, നൗഫൽ പി, ഷാഫി പി ടി, അബൂബക്കർ മാഷ്, ബാസിൽ പി വി, അൻസിഫ്, എം എൽ സി മുഹമ്മദ്, പി മുഹമമദ്, റഷീദ് പനങ്ങോട്,ബഷീർ,മുഹമ്മദലി മാഷ്,അബ്ദുള്ള മാഷ്, റഹീസ് മാവൂർ, പി എം സി മുഹമ്മദ്, പൂക്കോയ തങ്ങൾ, കെ എം ബഷീർ,റഹൂഫ് പി, ശുക്കൂർ പിതുടങ്ങിയവർ സംസാരിച്ചു.
മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും ജാഥ ക്യാപ്റ്റൻ കെ എം മുർതാസ് നന്ദിയും പറഞ്ഞു. സെപ്തംബർ 26-ാം തിയ്യതി വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് യുവജന റാലിയും പൊതുസമ്മേളനവും നടക്കും. സമാപന സമ്മളനത്തിൽ മുസ്ലീം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി, എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി കെ നവാസ് തുടങ്ങിയവർ സംബന്ധിക്കും.