പോക്സോ കേസിൽ മാവൂർ കണ്ണിപറമ്പ് സ്വദേശി പിടിയിൽ

കോഴിക്കോട് : പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മാവൂർ കണ്ണിപറമ്പ് സ്വദേശി പാറക്കപറമ്പത്ത് വീട്ടില്‍ തുഫൈൽ (22)നെ മാവൂര്‍ പോലീസ് പിടികൂടി.

2024 നവംബർ മാസം പെണ്‍കുട്ടിയുടെ ഫോണിലേക്ക് പ്രതി അശ്ലീല വീഡിയോ അയച്ച് കൊടുക്കുകയും, പ്രതിയുടെ മാവൂർ കല്പള്ളിയുള്ള വീട്ടിൽ വെച്ച് ഗുരുതരമായ ലൈഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 2025 നവംബർ മാസം വരെ പല തവണ ബലാൽസംഘം ചെയ്യുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതിയെ മാവൂര്‍ പരിസരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

മാവൂര്‍ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ രമേഷ് , SCPO മാരായ ഷിബു, ജിനചന്ദ്രന്‍, ബിബിന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

error: Content is protected !!