മാവൂർ നാടക – സീരിയൽ സിനിമ നടനും ഗ്രാസിം റിട്ട ജീവനക്കാരനുമായ കണ്ണിപറമ്പ് ഉപാസനയിൽ ആർ ഗോപിനാഥ് അന്തരിച്ചു

മാവൂർ നാടക – സീരിയൽ സിനിമ നടനും ഗ്രാസിം റിട്ട ജീവനക്കാരനുമായ കണ്ണിപറമ്പ് ഉപാസനയിൽ ആർ ഗോപിനാഥ് അന്തരിച്ചു. 84 വയസായിരുന്നു .
കൊല്ലം കൊട്ടാരക്കര കൊട്ടക്കാട്ട് രാമൻ നായരുടെയും കീഴ്‌പാലഴികത്ത് കല്യാണി അമ്മയുടെയും മകനായി 1939ൽ ജനിച്ച ഗോപിനാഥ് ഗ്രാസിം ഫാക്ടറി ജോലിക്കാണ് കോഴിക്കോട്ടെത്തിയത് കലിംഗ തിയറ്റേഴ്സ്, മലബാർ തിയറ്റേഴ‌സ്, ത്രിവേണി, ഉപാസന, നവധാര എന്നീ കലാ സംഘടനകൾക്കൊപ്പം രണ്ടായിരത്തോളം വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ചു.

1989ൽ കേരള സംഗീത നാടക അക്കാദമി നടത്തിയ നാടക മത്സരത്തിൽ മികച്ച നടനുള്ള പുരസ്‌കാരവും ഇതേ നാടകത്തിൻ്റെ സംവിധാനത്തിനു രണ്ടാം സമ്മാനവും നേടി. ഒട്ടേറെ തെരുവു നാടകങ്ങളിലും വേഷമിട്ടു. കസവ്, ബഷീർ കഥകൾ, സ്‌കൂൾ ഡയറി, സുൽത്താൻ വീട് എന്നീ ടെലി സീരിയലുകളിലും ഇന്ത്യൻ റുപ്പി, പാലേരി മാണിക്യം, ഒരു മുത്തം മണിമുത്തം, വിൽക്കാനുണ്ട് സ്വ‌പ്നങ്ങൾ എന്നീ സിനിമകളിലും ഡോക്യുമെന്ററികളിലും അഭിനയിച്ചു. ഭാര്യ സരസ്വതി അമ്മ. മക്കൾ, വിനോദ് കുമാർ (അധ്യാപകൻ, വിദ്യാത്മിക സ്‌കൂൾ പെരുമണ്ണ), പ്രമോദ് കുമാർ ( കേരള പൊലീസ്) മരുമക്കൾ; സിനി, രമാദേവി

error: Content is protected !!