തുണ്ടം തുണ്ടം മുറിച്ചിട്ടാലും ബിജെപിയിൽ പോകില്ല: മറിയാമ്മ ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ കുടുംബം യുഡിഎഫിനായി പ്രചാരണത്തിനിറങ്ങുന്നു. ഭാര്യ മറിയാമ്മ ഉമ്മൻ ഇന്നു കോട്ടയം കൂരോപ്പടയിൽ എത്തും. മക്കളായ മറിയയും അച്ചുവും വരുംദിവസങ്ങളിൽ എത്തും. മകൻ ചാണ്ടി ഉമ്മൻ എംഎൽഎ ഇതിനോടകം സജീവമാണ്. മറിയാമ്മ ഉമ്മൻ പറയുന്നത്
ഞാൻ മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളാണ്. സമൂഹമാധ്യമങ്ങളിലെ ചർച്ചകളും അറിയാറില്ല. മക്കൾ ഞാനുമായി രാഷ്ട്രീയം സംസാരിക്കാറുമില്ല. എന്റെ മക്കൾ ബിജെപിയിലേക്കു പോകുന്നു എന്ന തരത്തിൽ വ്യാജപ്രചാരണം നടക്കുന്നതായി വൈകിയാണ് അറിഞ്ഞത്. അത് ഏറെ വേദനിപ്പിച്ചു. ഇത്തരം പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ല എന്ന ശക്തമായ സന്ദേശം നൽകാൻകൂടിയാണ് യുഡിഎഫ് സ്ഥാനാർഥികൾക്കായി കുടുംബസമേതം പ്രചാരണത്തിനിറങ്ങുന്നത്.
തുണ്ടം തുണ്ടം മുറിച്ചിട്ടാലും എന്റെ മക്കൾ ബിജെപിയിൽ പോകില്ല. കോൺഗ്രസ് പാർട്ടിയിൽ അടിയുറച്ചു പ്രവർത്തിക്കും. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ഉമ്മൻ ചാണ്ടിക്കു ലഭിച്ച എല്ലാ പദവികളും നൽകിയതു കോൺഗ്രസ് പാർട്ടിയാണ്. ഉമ്മൻ ചാണ്ടിക്കു ലഭിച്ച എല്ലാ ബഹുമതികളും കുടുംബത്തിനും ലഭിച്ചതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!