മലയോരത്ത് നീർ നായ അക്രമം തുടർക്കഥയാകുന്നു ; ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീയെ നീർ നായ കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു

മുക്കം : ചെറുപുഴയിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീയെ നീർ നായ കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിച്ചു .കാരശ്ശേരി പഞ്ചായത്തിലെ മന്ത്ര കുന്നുമ്മൽ സതി വാവോലിക്കലിനെയാണ് ചെറുപുഴയിലെ അമ്മനൂർ കടവിൽ വെച്ച് നീർ നായ ആക്രമിച്ചത് .

ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം .സതിയുടെ വലത് കാലിന് ആഴത്തിൽ മുറിവുണ്ട് .സതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി .

കുന്നിൻ മുകളിൽ താമസക്കാരായതിനാൽ കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കും പുഴയാണ് ഈ പ്രദേശത്തെ എല്ലാവരും ആശ്രയിക്കുന്നത് .നേരത്തെയും ഇതേകടവിൽ നീർ നായ അക്രമം ഉണ്ടായിട്ടുള്ളതായി നീർനാസയുടെ ആക്രമണത്തിൽ പരിക്കേറ്റ സതി പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!