
WebDesk
തമിഴ്നാട്ടിൽ മലയാളിയായ റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. തെങ്കാശി പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് അത്രിക്രമം ഉണ്ടായത്. ഇന്നലെ രാത്രി 8 മണിക്കാണ് സംഭവമുണ്ടായത്.
അക്രമിയെ ഇതുവരെ പിടികൂടാൻ സാധിച്ചില്ല. ഗുരുതരായി പരുക്കേറ്റ യുവതിയെ തിരുനെൽവേലി റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളൊഴിഞ്ഞ മേഖലയാണ് പീഡന ശ്രമം നടന്നത്. റെയിൽവേ പൊലീസ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം ആരഭിച്ചിട്ടുണ്ട്.