
WebDesk
മലയാളിയായ ഉംറ തീര്‍ത്ഥാടകന്‍ ജിദ്ദയില്‍ മരണമടഞ്ഞു. മലപ്പുറം കാവും പടി ,കല്ലിങ്ങല്‍ പറമ്പ് സ്വദേശി തേവര്പറമ്പില്‍ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ ആണ് മരിച്ചത്. 67 വയസായിരുന്നു.
ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. മൃതദേഹം ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിനിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.