
WebDesk
മലയാളി യുവാവ് ഫുജൈറയില്‍ മരിച്ചു. തൃശൂര്‍ ചെന്ത്രാപ്പിന്നി സ്വദേശി വൈശാഖ് ശിവനാണ് മരിച്ചത്. ഫുജൈറയില്‍ ഫോട്ടോഗ്രാഫറായിരുന്ന വൈശാഖിനെ മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മാര്‍ച്ച് 23ന് ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു.പിതാവ്: ശിവന്‍. മാതാവ്: ഗീത. സഹോദരങ്ങള്‍: വൈഷ്ണവ്, കിരണ്‍.