
Web Desk
ഒരു മസാല വിപ്ലവവുമായി സൂപ്പർ സ്റ്റാർ കല്യാണി എന്ന ചിത്രം ഉടൻ വരുന്നു. ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം തിരുവനന്തപുരം ഭാരത് ഭവനിൽ നടന്നു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പൂജാ ചടങ്ങിൽ പ്രമുഖ സിനിമാ പ്രവർത്തകരും അണിയറ പ്രവർത്തകരും പങ്കെടുത്തു. മന്ത്രി ജി.ആർ അനിൽ ഭദ്രദീപം തെളിയിച്ചു. രജീഷ് തെറ്റിയോട് സംവിധാനം ചെയ്യുന്ന ചിത്രം ജീവൻ ടാക്കീസിനു വേണ്ടി വിക്ടർ ജിബ്സൺ ആണ് നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ സ്വിച്ചോൺ പ്രശസ്ത നടൻ ജയൻ ചേർത്തലയും ഫസ്റ്റ് ക്ലാപ്പ് നടൻ എം.ആർ ഗോപകുമാറും നിർവ്വഹിച്ചു.

ഹരികൃഷ്ണൻ, ഡയാന ഹമീദ്, ലെന, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, മീനാക്ഷി, അരുൺ ഗോപൻ എന്നിവരോടൊപ്പം മറ്റ് താരങ്ങളും അണിനിരക്കുന്ന ചിത്രത്തിന്റെ ഡി ഓ പി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച വിപിൻ രാജ് ആണ് തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലായി ഉടൻ ചിത്രീകരണം ആരംഭിക്കും.

രചന – രജീഷ് തെറ്റിയോട്, അലി റാഫത്തർ, പ്രൊഡക്ഷൻ ഡിസൈനർ – ജയൻ ചേർത്തല, ഡി.ഒ.പി – വിപിൻ രാജ്, എഡിറ്റർ -കെ.ശ്രീനിവാസ് ,ഗാനങ്ങൾ – രജീഷ് തെറ്റിയോട്, സംഗീതം -സുരേഷ് കാർത്തിക് ,കല – സുബാഹു മുതുകാട്, മേക്കപ്പ് – പട്ടണം ഷാ, ക്രീയേറ്റീവ് ഹെഡ് – രജിത്ത് വി.ചന്ദു, കോസ്റ്റ്യൂംസ് – ബാബു നിലമ്പൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ക്ലമൻ്റ് കുട്ടൻ, ഫിനാൻസ് കൺട്രോളർ- ജയചന്ദ്രൻ ജെ, സംഘട്ടനം – രതീഷ് ശിവ,അസോസിയേറ്റ് ഡയറക്ടർ – ശാലിനി എസ്.ജോർജ്, ഹെയർ ട്രസറർ – ബോബി പ്രദീപ്,പോസ്റ്റർ ഡിസൈൻ – ആദിൻ ഒല്ലൂർ, പി.ആർ.ഒ- അയ്മനം സാജൻ
