മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു തിരുവമ്പാടിയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ താരങ്ങളായി സ്നേഹപ്രഭയും ,നാരായണനും കൂടെ ആറു വയസുകാരി റന ഫാത്തിമയും ,

മലയോരമേഖലയുടെ ഉത്സവമായ മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ചു തിരുവമ്പാടിയിൽ നടന്ന സംസ്ഥാന തല നീന്തൽ മത്സരത്തിൽ താരങ്ങളായി സ്നേഹപ്രഭയും ,നാരായണനും കൂടെ ആറു വയസുകാരി റന ഫാത്തിമയും .
വ്യത്യസ്ഥ പ്രായ പരിധിയിലുള്ളവരുടെ മത്സരത്തിൽ 40 വയസിനു മുകളിലുള്ളവരുടെ നീന്തൽ മത്സരം വേറിട്ട കാഴ്ചയായി മാറി .

വനിതാ വിഭാഗത്തിൽ 61 വയസുള്ള ചാത്തമംഗലം വെള്ളന്നൂർ സ്വദേശിനി സ്നേഹപ്രഭയും പുരുഷ വിഭാഗത്തിൽ 70 വയസുള്ള കൊയിലാണ്ടി സ്വദേശി നാരായണനും ആയിരുന്നു മത്സരത്തിലെ കാണികളുടെ പ്രധാന ആകർഷണം .
പൂളിന്റെ ഉത്ഘാടനത്തിയതോ മൂന്ന് വയസുമുതൽ നീന്തലിൽ വിസ്മയം തീർത്ത മുക്കം നഗര സഭ യുടെ നീന്തി വാ മക്കളെ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ 6 വയസുകാരി റന ഫാത്തിമയും.റനയുടെ നീന്തലും കാണികൾക്ക് ആവേശമായി .


തിരുവമ്പാടി Q8 സ്വിമ്മിങ് പൂളിൽ നടന്ന ചാമ്പ്യൻ ഷിപ്പ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു.* അന്താരാഷ്ട്ര തലത്തിൽ പോലും നമ്മുടെ നാട്ടിലെ കയാക്കിങ് ഫെസ്റ്റിവൽ അറിയപ്പെട്ടിട്ടുണ്ടെന്നും അതുപോലെ PSC പരീക്ഷകളിൽ പോലും കയാക്കിങ്ങുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും കേരളത്തിലെ പ്രധാന ടൂറിസ്റ്റു ഡെസ്റ്റിനേഷൻ ആയി കയാക്കിങ് നടക്കുന്ന പുലിക്കയം മാറിയിയിട്ടുണ്ടെന്നും ലിന്റോ ജോസ്ഫ് പറഞ്ഞു .സബ്‌ജൂനിയേർ ,ജൂനിയർ ,സീനിയർ തുടങ്ങിയാവിഭാഗങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു .

തിരുവമ്പാടി പഞ്ചായത് പ്രസിഡന്റ് ബിന്ദു ജോൺസൺ ചടങ്ങിൽ അധ്യക്ഷൻ ആയി .
മലയോരമേഖലയിലെ പ്രമുഖ സ്പോർട്സ് ക്ലബ് ആയ കോസ്മോസ് തിരുവമ്പാടി ആണ് മത്സരങ്ങൾക്ക് നേതൃത്വം നൽകിയത് .സമീപ പ്രദേശങ്ങളിലെ പഞ്ചായത് പ്രെസിഡന്റുമാരും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.
വിജയികൾക്ക് പഞ്ചായത് പ്രെസിടെന്റും വൈസ്പ്രസിഡന്റും സമ്മാനങ്ങൾ വിതരണം ചെയ്തു .

error: Content is protected !!