
NEWSDESK
താമരശ്ശേരി ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ടു. ചുരത്തിൽ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിയിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ടുപേരും പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ആയിരുന്നു അപകടം ഉണ്ടായത്.
പൊലീസും അഗ്നിശമനസേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു