
newsdesk
മുക്കം : കല്ലുരുട്ടിയിൽ കുഞ്ഞു കുട്ടികളുടെ മിഠായി കട ഉൽഘാടനത്തിനെത്തിയ നമ്മുടെ എം എൽ എ സോഷ്യൽ മീഡിയ നിറഞ്ഞു നിന്നത് ഈ കഴിഞ്ഞ ദിവസങ്ങളിലാണ് .വീണ്ടും വെള്ളത്തുണിയും വെള്ള ഷർട്ടും മാറ്റിവെച്ചു ചെളിയിലേക്കിറങ്ങി ചെളിയിലൂടെ ജീപ്പോടിച്ചു കയ്യടിനേടിയിരിക്കുകയാണ് നമ്മുടെ ലിന്റോ ജോസഫ് എം എൽ എ . കൊടിയത്തൂർ ചെറുവാടി പടിക്കം പാടത്തു സംഘടിപ്പിച്ച ചെളിയിലെ വണ്ടിപ്പൂട്ട് മത്സരത്തിന്റെ സമ്മാന ദാനത്തിനു എത്തിയ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫിന് ഒരാഗ്രഹം തനിക്കും ചെളിയിലൂടെ ഒന്ന് വാഹനം ഓടിക്കണമെന്ന് .ആഗ്രഹം കമ്മറ്റിക്കാർ സാധിച്ചു കൊടുക്കുകയും ചെയ്തു .
വെള്ളത്തുണിയും ഷർട്ടും മാറ്റി കള്ളിമുണ്ടുംടീ ഷർട്ടും ധരിച്ചു നേരെ ചെളിയിലേക്ക് .
പിന്നെ അവിടെ നിന്ന കാണികളുടെ മുഴുവൻ കണ്ണും ആ ജീപ്പിലേക്ക് ആയിരുന്നു .
അവസാനം ഫിനിഷിങ് പോയിന്റിൽ എത്തിയപ്പോൾ എക്സ്പീരിയൻസ് ഷെയർ ചെയ്തത് ഇങ്ങനെ
വണ്ടി പൂട്ട് മത്സരത്തിന്റെ സംഘാടനം വളരെ മികച്ചതാണെന്നും വരും വർഷങ്ങളിൽ ഈ ഇവെന്റുകൾ എല്ലാം പ്രത്യേക ഇവെന്റുകൾ ആക്കി മാറ്റുമെന്നും .മലബാർ റിവർ ഫെസ്റ്റിവൽ മൺസൂൺ ഫെസ്റ്റിവൽ എന്നാകാൻ ആലോചിക്കുന്നുണ്ടെന്നും MLA പറഞ്ഞു .വിജയികൾക്ക് സമ്മാനം തിന് ശേഷം ആണ് MLA മടങ്ങിയത്.