ഗൃഹാതുരത്വ ഉണർത്തുന്ന ഓർമകൾ ; ഊന്നുവടിയുമായി കാലുറപ്പിച്ച്‌ ലിന്റോ…

Story: Athira C.S

കായിക മേഖലയെ തൊട്ടറിഞ്ഞ പഴയ കായിക താരം. ആ താരത്തെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരിശീലനത്തിലേർപ്പെട്ട കുട്ടികൾ, ഗൃഹാതുരത്വ ഉണർത്തുന്ന ഓർമകളുമായി തന്റെ ഊന്നുവടിയുമായി കാലുറപ്പിച്ചത് പഴയ ട്രാക്കിലായിരുന്നു. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ലിന്റോ ജോസഫ് തൻ്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിൽ സന്ദർശനം നടത്തിയത്. തൻ്റെ പഴയ തട്ടകമായ അക്കാദമിയിലെ സന്ദർശനം ലിന്റോക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമകളാണ് സമ്മാനിച്ചത്.അക്കാദമിയിലെത്തിയ ലിന്റോക്ക് ഉജ്വല സ്വീകരണവും അധികൃതർ ഒരുക്കിയിരുന്നു .

വിദ്യാർത്ഥി രാഷ്ട്രീയത്തിന് തുടക്കമിട്ട കാലത്ത് തന്നെ നല്ല ഒരു കായിക താരമെന്ന നേട്ടവും ലിന്റോ കരസ്ഥമാക്കിയിരുന്നു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലൂടെ കായിക രംഗത്ത് ചുവടുറപ്പിച്ച ലിൻേറാ1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന തല വിജയിയുമായിരുന്നു. 2007 ലെ ഗോവ നാഷനൽ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാന ടീമിനെ പ്രതിനിധീകരിച്ചു. ഏറെ നേരം അക്കാദമിയിൽ ചിലവഴിച്ച ലിന്റോ മലബാർ സ്പോർട്സ് അക്കാദമികാവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും അറിയിച്ചു. മണ്ഡലത്തിൽ മുടങ്ങിക്കിടക്കുന്ന വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുമെന്നും ലിന്റോ ജോസഫ് പറഞ്ഞു

കായിക മേഖലയെ തൊട്ടറിഞ്ഞ ലിൻേറാ വിജയിക്കേണ്ടത് മലയോര മേഖലയുടെ ആവശ്യമാണന്ന് പരിശീലകനായ ടോമി ചെറിയാനും പറഞ്ഞു. അക്കാദമിയിലെ സന്ദർശനത്തിന് ശേഷം പുതുപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലും ലിന്റോ പര്യടനം നടത്തി.

error: Content is protected !!