
Web Desk
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം സംസ്ഥാനത്ത് ഇന്ന് അവസാനിക്കും. ഇന്ന് ഉച്ചയോടെ ഭൂരിഭാഗം സ്ഥാനാർഥികളും പത്രിക സമർപ്പിക്കും.ഇതുവരെ ഏറ്റവും കൂടുതൽ നാമനിർദേശ പത്രികകൾ ലഭിച്ചത് എറണാകുളം ജില്ലയിലാണ്. യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികളിൽ പലരുമാണ് പത്രിക സമർപ്പിനായുള്ളത്.എൽഡിഎഫ് സ്ഥാനാർഥികളിൽ മിക്കവരും പത്രിക സമർപ്പിച്ചിരുന്നു. ശനിയാഴ്‌ച രാവിലെ 11 മണി മുതലാണ് സൂക്ഷമപരിശോധന ആരംഭിക്കുന്നത്. നാമനിർദേശ പത്രിക പിൻവലിക്കാൻ തിങ്കളാഴ്‌ച വൈകീട്ട് മൂന്ന് മണിവരെ സമയമുണ്ട്.വോട്ടർപട്ടികയിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതല്‍ ജില്ലകളില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിർദേശം നൽകി.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.