
newsdesk
കുന്നമംഗലം : കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് പ്രസിഡണ്ട് പദവി നഷ്ടമായി. 19 അംഗങ്ങളുള്ള ബ്ലോക്കിൽ യുഡിഎഫിന് 10 അംഗങ്ങളും എൽഡിഎഫിന് 9 അംഗങ്ങളുമാണുള്ളത്. യുഡിഎഫിലെ മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിലെ അരിയിൽ അലവി പ്രസിഡണ്ട് പദവിയിലേക്ക് മൽസരിച്ച തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് എൽഡിഎഫിലെ ടി.പി മാധവൻ പ്രസിഡണ്ടായത്. വ്യാഴാഴ്ച യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസ്സായതോടെയാണ് എൽഡിഎഫിന് പ്രസിഡണ്ട് പദവി നഷ്ടമായത്. അടുത്ത പ്രസിഡണ്ട് തെരഞ്ഞെടുപ്പിലും മുസ്ലിം ലീഗിലെ അരിയിൽ അലവി തന്നെയാവും യുഡിഎഫിന്റെ പ്രസിഡണ്ട് സ്ഥാനാർഥിയാവാൻ സാധ്യത.